Call Us

+91 94000 00108

Email Us

helpforhelples@gmail.com

BLOOD DONATION CAMP@ Koottukad 17/05/2026

BLOOD DONATION CAMP@ Koottukad 17/05/2026

ഹെൽപ്പ് ഫോർ ഹെൽപ്പ്ലസ്സിന്റെ രക്തദാന ക്യാമ്പ്
         ഹെൽപ്പ് ഫോർ ഹെല്പ്ലെസ്സ് കൂട്ടുകാട് യൂണിറ്റിന്റെയും ,  യൂത്ത് കോൺഗ്രസ് വടക്കുംപുറം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, ആലുവ ജില്ലാ ആശുപത്രി രക്ത ബാങ്കിന്റെ സഹകരണത്തോടെ വടക്കുംപുറം കേളപ്പൻ ആശാൻ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
       സംഘടനയുടെ പ്രസിഡന്റ് ഡോ. മനു പി. വിശ്വം അധ്യക്ഷത വഹിച്ച ചടങ്ങിൽ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിസി അജീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഡിക്സൺ വർഗീസ് സന്ദേശം നൽകി. സംഘടന സെക്രട്ടറി ജോസഫ് പടയാട്ടി, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മിഥുൻ സുരേഷ്, ഷാരോൺ ബെയ്സിൽ, ബെന്നി പുളിക്കൻ എന്നിവർ ആശംസകൾ നേർന്നു.
      എച്ച് ഫോർ എച്ച് ക്യാപ്റ്റൻ എം. കെ. ശശി സ്വാഗതവും, കുട്ടുകാട് യൂണിറ്റ് സെക്രട്ടറി ഷൈജ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. സംഘടന ട്രഷറർ കെ.ജി. അനിൽകുമാർ , യൂണിറ്റ് ഭാരവാഹികളായ എം.എം. സനീഷ്, രാജു കൊല്ലംപറമ്പിൽ,  സീന അനിൽകുമാർ തത്തപ്പിള്ളി
എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. 
 പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ ക്യാമ്പിൽ എത്തി രക്തദാനം നടത്തി.

Published on: Sunday, May 17, 2026